
തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി സര്‍വീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്ത് എംവിഡി. സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകാനായിരുന്നു ബസുടമ വ്യാജരേഖ നിര്‍മ്മിച്ചത്. കാവശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബസുകളാണ് എംവിഡി പിടിച്ചെടുത്തത്. യാത്രയ്ക്കായി മോട്ടോര്‍ വാഹന വകുപ്പ് നല്‍കേണ്ട സമ്മത പത്രം ബസ് ഉടമ വ്യാജമായി നിര്‍മ്മിക്കുകയായിരുന്നു.
സംഭവത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നേരിട്ട് പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിനും അനുമതിയില്ലാതെ സര്‍വീസ് നടത്താന്‍ ശ്രമിച്ചതിനുമായി 6250- രൂപ ബസുടമയില്‍ നിന്ന് പിഴ ഈടാക്കി.



