
ഇടുക്കി: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്.പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ആണ് സംഭവം. വനം വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്.
ഒപ്പമുണ്ടായിരുന്നവർ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സത്രത്തിലെത്തിച്ചു. തുടർന്ന്, പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.ആദിവാസി യുവാവിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്.
