എടത്വ: വീട്ടുമുറ്റത്തെ കിണര്‍ നേരം വെളുത്തപ്പോള്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍ കണ്ടെത്തി. എടത്വ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പാണ്ടങ്കരി പുത്തന്‍പുര പറമ്പില്‍ തങ്കച്ചന്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.കഴിഞ്ഞ ആറ് മാസമായി പനയ്ക്കത്തറ ശശി ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. പുലര്‍ച്ചെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. അതേസമയം, കിണറിന് സമീപത്ത് നിന്ന വീടിന് കേടുപാട് സംഭവിച്ചിട്ടില്ല.