
ആലപ്പുഴ: കലവൂരിനു സമീപം ട്രെയിൻതട്ടി വിദ്യാർത്ഥി മരിച്ചു. കലവൂർ ജോയൽ ഭവനിൽ ജോയി ലാസറിന്റെ മകൻ ജോയൽ ജോയി(16) ആണ് മരിച്ചത്.ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസിലെ പ്ലസ്വൺ വിദ്യാർത്ഥിയാണ്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസാണ് ഇടിച്ചത്.
