
പാലക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെഎം സ്കൂളിലെ വിദ്യാര്‍ത്ഥി ശ്രീസയനയാണ് മരിച്ചത്.സ്കൂളില്‍ നിന്ന് മൈസൂരിലേയ്ക്ക് ഉല്ലാസയാത്ര പോയപ്പോഴായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
