
2023 – 24 അധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓൺലൈൻ അലോട്ട്മെന്റ് നവംബർ 9 ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകൾ നവംബർ 8 ന് വൈകിട്ട് അഞ്ചു വരെ നൽകാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്‌മെന്റിനായി പുതിയതായി ഓപ്ഷനുകൾ നൽകണം. പുതുതായി ഉൾപ്പെടുത്തിയ കോളജുകളായ അൽ അസ്ഹർ പാരാമെഡിക്കൽ സയൻസ്, തൊടുപുഴയിലെ ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി, ബി.എസ്.സി ഓപ്‌റ്റോമെട്രി എന്നീ കോഴ്സുകളും ഈ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ അലോട്ട്മെന്റുകൾ വഴി കോളജുകളിൽ പ്രവേശനം നേടിയവർ ഓപ്ഷൻ രിജിസ്‌ട്രേഷൻ സമയത്ത് എൻ.ഒ.സി അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560362, 363, 364.






