
ബംഗളൂരു: ബംഗളൂരു സില്‍ക്ക് ബോര്‍ഡ് ബ്രിഡ്ജില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസർഗോഡ് തെരുവത്ത് ശംസ് വീട്ടില്‍ മുസദ്ദിഖിന്റെ മകന്‍ മജാസ്(34) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ രണ്ടിന് മടിവാളയിൽ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മേൽപ്പാലത്തിലാണ് അപകടം ഉണ്ടായത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു മജാസ്.
