
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയായ പടവുകൾ 2023-24 ലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ മെരിറ്റ് അടിസ്ഥാനത്തിൽ സർക്കാർ – സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് ധനസഹായം അനുവദിക്കുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷകൾ നൽകേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി/ ശിശു വികസന പദ്ധതി ഓഫീസുകൾ സന്ദർശിക്കുക. ഫോൺ: 0471-2969101. അപേക്ഷ നൽകേണ്ട അവസാന തീയതി: ഡിസംബർ 31.






