
തൃശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി. വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ് ഐശ്വര്യയും ആറ് മാസം പ്രായമായ കുഞ്ഞും തെറിച്ചു വീഴുകയായിരുന്നു.
ഐശ്വര്യയുടെ ഇടത് ചെവിയുടെ കേൾവി ശക്തി നഷ്ട്ടപ്പെട്ടു. കേൾവി നഷ്ടമായിത്തിനൊപ്പം യുവതിയുടെ ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. ഇടിമിന്നലേറ്റ് തെറിച്ചു വീണ് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ആശുപതിയിലെത്തിച്ചപ്പോഴാണ് കേൾവി ശക്തി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. സമീപത്തെ വീടുകളിലും മിന്നലാക്രമണത്തിൽ നാശ നഷ്ട്ടം ഉണ്ടായിട്ടുണ്ട്.




