![](https://dailyvoicekadakkal.com/wp-content/uploads/2023/10/ORANGE-13-1024x323.jpeg)
നെടുമങ്ങാട്: അരുവിക്കര ഇടമണിൽ വീടിന്റെ പടിപ്പുരയുടെ മുകളിലൂടെ കൂറ്റൻമരത്തിന്റെ ഒരു ഭാഗം അടർന്നു വീണു. ഇടമൺ കുഴിവിളാകത്ത് വീട്ടിൽ തങ്കമണി അമ്മയുടെ പുരയിടത്തിൽ നിന്ന മരത്തിന്റെ ഭാഗമാണ് വീണത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് പടിപ്പുരയ്ക്ക് സമീപം ആരും ഇല്ലായിരുന്നു. അതിനാൽ വൻ അപകടമാണ് ഒഴിവായത്.വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയിലെ ഗ്രഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിസാറുദ്ദീന്റെ നേതൃത്വത്തിൽ ഓഫീസർമാരായ പ്രതീഷ്, അജിത് കുമാർ, ഷാജഹാൻ, അജേഷ് കുമാർ, റജികുമാർ, സതീഷ് കുമാർ എന്നിവർ ചേർന്ന് മരം മുറിച്ചുമാറ്റി.
![](https://dailyvoicekadakkal.com/wp-content/uploads/2023/10/kokkad-12-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/10/BBITIBIG-8.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/10/362-8.jpg)
![](https://dailyvoicekadakkal.com/wp-content/uploads/2023/10/lube-12-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/10/WhatsApp-Image-2023-09-27-at-4.44.22-PM-4-682x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/10/MILAN-TRAVELS-9-768x1024.jpeg)