![](https://dailyvoicekadakkal.com/wp-content/uploads/2023/10/DAILY-STRIP-4-1024x296.jpeg)
കളമശ്ശേരിക്ക് സമീപം കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം.നിരവധി പേർക്ക് പരിക്കേറ്റു രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയ്ക്കിടെ ആയിരുന്നു സ്ഫോടനം ഉണ്ടായത് കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം സാമ്ര കൺവെൻഷൻ സെന്ററിൽ ആയിരുന്നു പരിപാടി. കഴിഞ്ഞ ദിവസങ്ങളിലായി അവിടെ യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുകയാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി ഒന്നിലധികം തവണ പൊട്ടിത്തെറി ഉണ്ടായതായാണ് റിപ്പോർട്ടുകൾ ഞായറാഴ്ച ആയതിനാൽ നിരവധി വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു
![](https://dailyvoicekadakkal.com/wp-content/uploads/2023/10/DAILY-EMPLEM-8-816x1024.jpeg)