
വണ്ടിപ്പെരിയാർ: മൂങ്കലാർ കുരിശു പള്ളിക്കു സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു.
കുരിശു പള്ളിക്കു സമീപം താമസിക്കുന്ന സ്റ്റീഫന്റെ വീട്ടിലേക്കാണ് മീൻവില്പന നടത്തുന്ന പിക്കപ്പ് വാൻ ഇടിച്ചു കയറിയത്. വീടിന്റെ മതിൽ തകർത്ത് വീടിന്റെ സിറ്റൗട്ടിനു സമീപത്തെ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ഈ സമയം സിറ്റൗട്ടിൽ ഉണ്ടായിരുന്ന സ്റ്റീഫന്റെ വല്യമ്മയും മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.




