
കൊച്ചി: അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് കൊച്ചിയില്‍ ഡോക്ടർമാർക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ അദ്വൈദ്, ഡോ അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മെഡിക്കൽ വിദ്യാർത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്
ഇന്നലെ രാത്രി 12 മണിക്കാണ് നാല് ഡോക്ടർമാരും ഒരു നഴ്സും അടങ്ങുന്ന യാത്ര സംഘം അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേരെ സമീപത്ത് താമസിച്ചിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ പുഴയിൽ മുങ്ങി താഴ്ന്ന കാർ കണ്ടെത്താൻ പ്രയാസമായിരുന്നു.
അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷം ഫയർ ഫോഴ്സും നാട്ടുക്കാരും ചേര്‍ന്നാണ് കാര്‍ കണ്ടെത്തിയത്. കാർ കരയിൽ കയറ്റി വെളുപ്പിന് 3 മണിയോടെയാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.
