
കൊട്ടാരക്കര: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. ഉമ്മന്നൂർ പനയറ തലേലഴികത്ത് വീട്ടിൽ നളേന്ദ്രൻ പിള്ള(72)യാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലോടെ കൊട്ടാരക്കര – ഓയൂർ റോഡിൽ നെല്ലിക്കുന്നത്തിനു സമീപമായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: രവീന്ദ്രൻ പിള്ള, സജികുമാർ, സജിനി. മരുമക്കൾ: രശ്മി, രമ്യ, സുരേന്ദ്രൻ പിള്ള.
