
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് സംസ്ഥാനത്തെ കോളജുകളിൽ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ”പ്രായം മനസ്സിൽ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേർത്ത് നിർത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി’ എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങൾ ചിത്രീകരിക്കേണ്ടത്. കേരളത്തിലുള്ള അംഗീകൃത കോളജുകൾക്ക് എൻട്രികൾ അയയ്ക്കാം. വ്യക്തിഗതമായോ/ ഗ്രൂപ്പായോ തയ്യാറാക്കി അയയ്ക്കാം.
ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25,000, 15,000, 5,000 എന്നിങ്ങനെ സമ്മാനം നൽകും. അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. [email protected] ലേക്കാണ് എൻട്രികൾ അയക്കേണ്ടത്. മത്സരവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, നിബന്ധനകൾ എന്നിവ അടങ്ങിയ വിശദ നോട്ടിഫിക്കേഷൻwww.swd.kerala.gov.in ൽ ലഭ്യമാണ്. അന്താരാഷ്ട്ര വയോജനദിനമായ ഒക്ടോബർ 1 ന് നടക്കുന്ന സംസ്ഥാനതല പരിപാടിയുടെ വേദിയിൽ സമ്മാനം നൽകും.



