Month: July 2023

കടയ്ക്കൽ കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷകഗ്രാമ സഭയും

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റേയും, കൃഷിഭവന്റെയും നേതൃത്വത്തിൽകടയ്ക്കൽ കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷകഗ്രാമ സഭയും 06/07/2023 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചിരിക്കുന്നു.ഞാറ്റുവേല ചന്തയുടെ ഉത്ഘാടനം 06/07/2023 രാവിലെ 10 മണിക്ക് ബഹു കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മനോജ് കുമാർ…

നിലമേൽ വെള്ളാംപാറ മരം റോഡിന് കുറുകെ ഒടിഞ്ഞു വീണു

നിലമേലിൽ നിന്നും വരുമ്പോൾ വെള്ളാംപാറ ജംഗ്ഷന് മുന്നേ ആണ് രാവിലെ പതിനൊന്ന് മണിയോട് കൂടി മരം ഒടിഞ്ഞുവീണത്.കുറച്ച് നേരം നിലമേൽ മടത്തറ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടായി.കടയ്ക്കൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി മരച്ചില്ലകൾ വെട്ടിമാറ്റി ഗാതാഗതം പുനസ്ഥാപിച്ചു.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ (കെ.കെ.ഇ.എം.) സ്‌കോളര്‍ഷിപ്പോടെ ആറുമാസം ദൈര്‍ഘ്യമുളള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു. സാങ്കേതികവിദ്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ളതും പ്രതിവര്‍ഷം ഒമ്പത് ലക്ഷത്തിലധികം…

ചരിത്രം സൃഷ്ടിച്ച് ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ്; പൊതുസ്ഥലംമാറ്റം പൂർണമായി ഓൺലൈനിൽ

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി സാധ്യമാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏത് വിഭാഗത്തിലേക്കും സ്ഥലംമാറ്റം സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്.…

ആംബുലൻസുകളിൽ ഒക്ടോബർ 1 മുതൽ ജി പി എസ് കർശനമാക്കും

റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജി പി എസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇൻസൈറ്റ് പദ്ധതിയുടെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയുടെ…

ടൈപ്പ് വൺ ഡയബറ്റിസ് കുട്ടികൾക്ക് വീടിനടുത്തുളള സ്‌കൂളിൽ വിദ്യാഭ്യാസം ഉറപ്പാക്കാൻ നിർദ്ദേശം

സംസ്ഥാനത്തെ ടൈപ്പ് വൺ ഡയബറ്റിസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികൾക്കും വീടിനടുത്തുളള സ്‌കൂളിൽ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. അസുഖമുള്ള കുട്ടികളെ പരിചരിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും ചുരുങ്ങിയത് രണ്ട് അധ്യാപകർക്ക് വിദഗ്ധ പരിശീലനം നൽകണം.…

കുടുംബാംഗങ്ങളെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു; പൊള്ളലേറ്റവരില്‍ ആറ് വയസുകാരനും

കണ്ണൂര്‍: ബന്ധുക്കളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പാട്യം പത്തായക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് പിഞ്ച് കുഞ്ഞടക്കം മൂന്ന് പേരെ തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സഹോദരന്‍ രജീഷ്, ഭാര്യ…

വിവാഹം കഴിഞ്ഞ് 15 ദിവസം; നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാട്ടാക്കട: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്.ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത് 15 ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം.ആസ്വാഭാവിക മരണത്തിന് കാട്ടാക്കട പോലീസ് കേസെടുത്തു

യുട്യൂബ് വ്ലോഗറുടെ കാർ അടിച്ചുതകർത്തു

മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യു ട്യൂബ് വ്ലോഗറുടെ കാർ അടിച്ച് തകർത്ത് കാറിൽ ഉണ്ടായിരുന്ന കാമറ കവർന്നതായി പരാതി. നെടുമങ്ങാട് നെട്ട സ്വദേശി കാർത്തിക് മണിക്കുട്ടന്റെ കാർ ആണ് ശനിയാഴ്ച രാത്രി 12ന്‌ ബൈക്കിൽ എത്തിയ മൂന്നം​ഗ സംഘം അടിച്ചു…

അനന്തപുരി ചക്ക മഹോത്സവം; കാണിക്കൾക്കായി ചക്കപ്പഴം തീറ്റ മത്സരം

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ചക്കപ്പഴങ്ങളും, ചക്ക വിഭവങ്ങളുമായി അനന്തപുരി ചക്ക മഹോത്സവം പുത്തരിക്കണ്ടം മൈതാനിയിൽ തുടങ്ങി. കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. കെ രാജു ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ 11മുതൽ രാത്രി 9 വരെയാണ് പ്രദർശനം. കാണിക്കൾക്കായി…