
തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട, നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നു യുവാക്കളെ എക്സൈസ് പിടികൂടി.തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന എറണാകുളം- അങ്കമാലി സ്വദേശി ടോണിൻ ടോമി (29),പുതിയതുറ സ്വദേശികളായ സച്ചു എന്ന് വിളിക്കുന്ന സജൻ (32), എബിൻ യൂജിൻ (26) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇവരിൽ നിന്ന് 259.75 ഗ്രാമം എം ഡി എം എ ആണ് പിടിച്ചെടുത്തത്. ചൊവ്വര ആഴിമല പുതിയതുറ മേഖലകളിൽ പരിശോധന നടത്തിയതിൽ സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവരവേ പുതിയതുറ ഭാഗത്തുനിന്നാണ് ടോണിൻ ടോമിയെ പിടികൂടിയത്, കൊലപാതകം, മയക്കുമരുന്ന് കേസ് തുടങ്ങി പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ മട്ടാഞ്ചേരി പോലീസ് കണ്ടെത്തിയ 493 ഗ്രാം മയക്കുമരുന്ന് കേസിലെ അറസ്റ്റ് ചെയ്യാനുള്ള പ്രതിയായ ഇയാൾ,അറസ്റ്റ് ഭയന്ന് തിരുവനന്തപുരം ജില്ലയിലെ പുതിയതുറ ഭാഗത്ത് എബിൻ എന്നയാളുടെ വീട്ടിൽ താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരവേയാണ് പിടിയിലായത്.




