
ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയായ എന്‍ജിനീയര്‍ ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വില്ലയിലെ കുളിമുറിയില്‍ വച്ച് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
നീതുവിന്റെ ഭര്‍ത്താവ് വിശാഖും എന്‍ജിനീയറാണ്. നിവേഷ് കൃഷ്ണ(5)ഏക മകനാണ്.ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നു. കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റ യുവതിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കൊല്ലത്തെ വസതിയില്‍ എത്തിക്കും.
