
ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ജില്ലാതല ക്യാമ്പ് കടയ്ക്കൽ തുടയന്നൂർ ഓയിൽ പാം എസ്റ്റേറ്റിൽ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ്, സെക്രട്ടറി ശ്യാംമോഹൻ, സിപിഐ എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഷിജി, സെക്രട്ടറി എം മിഥുൻ എന്നിവർ സംസാരിച്ചു.

ഡോ. ദിപിൻ, റിട്ട. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജോർജ്, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എസ് ഷബീർ എന്നിവർ ക്ലാസെടുത്തു.പരിശീലനം പൂർത്തിയാക്കിയ 160 മേഖലാതല ക്യാപ്റ്റന്മാരുടെ പാസിങ് ഔട്ട് നടന്നു. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ തലത്തിലെ പരിശീലനം പൂർത്തീകരിച്ച് ജില്ലയിൽ 5000 യൂത്ത് ബ്രിഗേഡ് വാളന്റിയമാർ സന്നദ്ധ പ്രവർത്തനത്തിന് സജ്ജമാകും.


