
കടയ്ക്കൽ പഞ്ചായത്തിലെ കോട്ടപ്പുറം, വടക്കേവായൽ
ഭാഗങ്ങളിൽ കാട്ട്പോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീ ആണ് ആദ്യം കണ്ടത്, അതിന് ശേഷം അരിനിരത്തുംപാറയിൽ കണ്ടു.

ഇപ്പോൾ കോട്ടപ്പുറം PMSA കോളേജിന് സപീപം കണ്ടതായി പ്രദേശ വാസികൾ പറഞ്ഞു. അഞ്ചലിൽ നിന്നുള്ള ഫോറസ്ററ് സംഘം സ്ഥലത്തുണ്ട്.

ഇന്ന് രാവിലെ കടക്കൽ village പരിധിയിൽ കാട്ടു പോത്തിനെ കണ്ടതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ആ ഭാഗത്ത് തിരച്ചിൽ തുടരുമെന്ന് range officer അറിയിച്ചു.

ഇപ്പോൾ വാച്ചീക്കോണം, ഇളമ്പഴന്നൂർ എലയിലേക്ക് കടന്നു. ഫോറസ്ററ് സംഘം കൂടെ പിന്തുടരുന്നുണ്ട്.



