
കോളജ് ഓഫ് ഫൈൻ ആർട്സ് കേരള തിരുവനന്തപുരം എം.എഫ്.എ (പെയിന്റിംഗ്), എം.എഫ്.എ (സ്കൾച്ചർ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ഏപ്രിൽ അഞ്ച് മുതൽ കോളജ് ഓഫീസിൽ നിന്നും 105 രൂപയ്ക്കു നേരിട്ടും 140 രൂപയ്ക്കു തപാൽ മുഖേനയും ലഭിക്കും. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് യഥാക്രമം 55 രൂപ, 90 രൂപയ്ക്ക് ലഭിക്കും. അപേക്ഷാ ഫോം തപാലിൽ ലഭിക്കേണ്ടവർ 140, 90 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, പ്രിൻസിപ്പാൾ, കോളജ് ഓഫ് ഫൈൻ ആർട്സ് കേരള, തിരുവനന്തപുരം എന്ന പേരിൽ എടുക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികൾ സഹിതം അപേക്ഷ പ്രിൻസിപ്പാൾ, കോളജ് ഓഫ് ഫൈൻ ആർട്സ്, കേരള, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി മേയ് നാല്.

