
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ഉം, സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓൺലൈൻ ഡിസെബിലിറ്റി അവയർനെസ്സ് സെമിനാർ) ഫെബ്രുവരി 18ന് ‘ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കുറയ്ക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ’ എന്ന വിഷയത്തിൽ നിഷ് ആക്കുളം കാമ്പസിലാണ് സെമിനാർ. നിഷ്ന്റെ 75-ാമത് മലയാളം വെബ്ബിനാർ-ന് നേതൃത്വം നൽകുന്നത് ശ്രീലക്ഷ്മി ശ്രീകുമാർ (ട്രെയ്നർ, കേസ് വർക്കർ, കാവൽ പ്ലസ് പ്രൊജക്റ്റ്, കേരള സർക്കാർ) ആണ്. രാവിലെ 10.30 മുതൽ 11.30 വരെ നടക്കുന്ന വെബിനാറിൽ ഗൂഗിൾ മീറ്റിലൂടെയും യൂട്യൂബിലൂടെയും തത്സമയം പങ്കെടുക്കാം.
സെമിനാർ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങൾക്കുമായി: http://nidas.nish.ac.in/be-a-participant/എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9447082355/ 0471-2944675, http://nidas.nish.ac.in/.


