മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ യുപി, ഹൈസ്‌കൂൾ വിഭാഗത്തിൽ 50 വർഷങ്ങൾക്കുശേഷം പെൺകുട്ടികൾക്ക്‌ പ്രവേശനം അനുവദിച്ചതിന്റെ പ്രഖ്യാപനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി.

അടുത്ത അധ്യയന വർഷം മുതൽ പെൺകുട്ടികളും പഠിക്കാനെത്തും. നിലവിൽ 5 മുതൽ 10-ാം ക്ലാസ് വരെ ആൺകുട്ടികൾ മാത്രമാണുള്ളത്. വിഎച്ച്എസ്‌സി വിഭാഗത്തിൽ പെൺകുട്ടികളും പഠിക്കുന്നു.കുട്ടികളുടെ ബാഹുല്യത്താൽ 1973ൽ സ്‌കൂളിനെ ബോയ്സ്, ഗേൾസ് എന്നിങ്ങനെ വേർതിരിക്കുകയായിരുന്നു. 5 മുതൽ 10 വരെ ക്ലാസിലെ ആൺകുട്ടികളെ പഴയ കെട്ടിടത്തിൽ നിലനിർത്തി.      1989ലാണ് വിഎച്ച്എസ്‌സി ക്ലാസ്‌ അനുവദിക്കുന്നത്. അപ്പോഴും 10-ാം ക്ലാസ് വരെ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. ഇതിനാണ് വർഷങ്ങൾക്കു ശേഷം മാറ്റം വരുന്നത്. പ്രതിഭകളെ ആദരിക്കലും നടത്തി. കലാപരിപാടികൾ നടൻ മിനോൺ ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ്‌ എം അനിൽ കുമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, പ്രധാനാധ്യാപിക പി രമ, പ്രിൻസിപ്പൽ ജി എസ് വിനോദിനി, ഡോ. മോഹനൻ നായർ എന്നിവർ സംസാരിച്ചു.


error: Content is protected !!