
ഇത് കടയ്ക്കൽ ടൗണിന് സമീപത്ത് നിന്നുള്ള കാഴ്ചയാണ്. ഒരുമാസക്കാ ലമായി പൊട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ,കടയ്ക്കൽ മടത്തറ മെയിൻ റോഡിൽ ഇങ്ങനെ വെള്ളം ഒഴുകുന്നതുമൂലം റോഡ് തന്നെ നശിക്കുന്ന അവസ്ഥയാണുള്ളത് .
വേനൽ കടുത്തു തുടങ്ങുന്ന സാഹചര്യത്തിൽ ലിറ്റർ കണക്കിന് വെള്ളം ഇങ്ങനെ നഷ്ട്ടപെടുന്നത് ഉത്തരവാദിത്വ കുറവാണ്.ടോൾ ഫ്രീ നമ്പർ മുതൽ ഉന്നത ഉദ്യോഗസ്ഥരെ വരെ നാട്ടുകാർ വിളിച്ചറിയിച്ചിട്ടും ഒരു പ്രയോജനവും ഇതുവരെ ഉണ്ടായിട്ടില്ല.വിഷയത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണം.

