കെൽട്രോൺ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് 19ന് തുടക്കമാകും. രാവിലെ 10.30നു തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ മുഖ്യ പ്രഭാഷണം നടത്തും. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!