ഇട്ടിവ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷം തുക അനുവദിച്ച് നടപ്പാക്കുന്ന ബഹു കേരളാ സർക്കാറിന്റെ മുഖ്യമന്ത്രിയുടെ 100 ഇന കർമ്മ പരിപാടിയിൽ പ്പെട്ട Take a Break പദ്ധതിയുടെ ശിലാസ്ഥാപനം ജനുവരി 23 ന് നടക്കും. ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അമൃത ഉദ്ഘാടനം ചെയ്യും.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് പൂർത്തീകരിക്കുന്നത്.

പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വിശ്രമ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചിമഉറികളും കോഫി ഷോപ്പുകളും അടങ്ങിയതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി.എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിന്‍ ഡിസ്ട്രോയര്‍, അജൈവ മാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശികളും സര്‍ക്കാര്‍ വാഗ്ദാനത്തിലുള്‍പ്പെടുന്നു.ഹരിതകേരളം മിഷന്‍റേയും ശുചിത്വ മിഷന്‍റേയും നേതൃത്വത്തിലാണ് പദ്ധതി.