
.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ നേതൃത്വം
നൽകി.സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സ്ഥിതി ബോധ്യപ്പെടുത്താനും, ജനങ്ങളുമായി നേരിട്ട് സംവദിക്കാനുമായി CPI M ന്റെ നേതൃത്വത്തിൽ സംസ്ഥാനമോട്ടാകെ ആരംഭിച്ച ഗൃഹ സന്ദർശനം പരിപാടിക്ക് കടയ്ക്കൽ ഏരിയയിൽ തുടക്കമായി

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ ഇന്ന് രാവിലെ കടയ്ക്കൽ ടൗണിലെ വീടുകളിൽ നിന്നും സന്ദർശനം ആരംഭിച്ചു .

സി. പി. ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ, സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ, വി സുബ്ബലാൽ, ആർ. എസ് ബിജു,അഡ്വ. റ്റി എസ് പ്രഫുല്ലഘോഷ്, സി ദീപു,കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,

രമ്യ, ഷിബു കടയ്ക്കൽ ,പത്മകുമാർ, പ്രീജമുരളി എന്നിവർ പങ്കെടുത്തു.ജനങ്ങളുടെ വിമർശനവും, നിർദേശങ്ങളും തേടിയാണ് പാർട്ടി ഓരോ വീടുകളും സന്ദർശിക്കുന്നത്,

രാജ്യവും, സംസ്ഥാനവും നേരിടുന്ന പ്രശ്നങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും, സർക്കാരിനെ സംബന്ധിച്ച ജനങ്ങളുടെ അഭിപ്രായങ്ങൾ, വിമർശനങ്ങൾ, നിർദേശങ്ങൾ എന്നിവ സ്വീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.



