ടെക്നോപാർക്ക് പുതിയ ഉയരങ്ങളിലേയ്ക്കു കുതിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 1,274 കോടി രൂപയുടെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം 9,775 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ടെക്‌നോപാര്‍ക്ക് നേടിയത്. ഇതിനുപുറമെ, ജി.എസ്.ടി നികുതി കൃത്യമായി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിൻ്റേയും ക്രെഡിറ്റ് റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യയുടെയും (ക്രിസൽ) അംഗീകാരങ്ങളും ലഭിച്ചു. 2023 ജൂണ്‍ വരെ ക്രിസല്‍ എ പ്ലസ് ഗ്രേഡ് ലഭിച്ചതും മികച്ച നേട്ടമാണ്‌.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ആകെ 78 കമ്പനികള്‍ 2,68,301 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തായി പുതിയ ഐ.ടി ഓഫീസുകള്‍ ആരംഭിച്ചു. ഈ വര്‍ഷം മാത്രം (2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ) 1,91,703 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് 37 കമ്പനികള്‍ക്കാണ് ടെക്‌നോപാര്‍ക്ക് സ്ഥലം അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 460 കമ്പനികളിൽ നിന്നായി 8501 കോടിയായിരുന്നു ടെക്‌നോപാര്‍ക്കിൻ്റെ കയറ്റുമതി വരുമാനം.

error: Content is protected !!