ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ വിളവെടുക്കുന്ന നെല്ല് പൊതുവിതരണ സംവിധാനത്തിലൂടെ വിപണയിലേക്ക്്. വരിഞ്ഞം, മീനാട്, ഇടനാട് പാടശേഖരങ്ങളിലെ നെല്ലാണ് നെല്‍കൃഷിവികസന പദ്ധതി പ്രകാരം പൊതുവിതരണ വകുപ്പിന് കൈമാറുന്നത്.
ഒന്നാംവിള നെല്‍കൃഷി ചെയ്ത 25ലധികം കര്‍ഷകരുടെ 52,000 കിലോ നെല്ലാണ് നല്‍കുക. പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് വരിഞ്ഞം പാടശേഖരത്തില്‍ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു നിര്‍വഹിച്ചു. നെല്‍കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുകവഴി കൃഷി പ്രോത്സാഹിപ്പിക്കാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു