കേരളത്തിൽ ആദ്യമായി ഫസാർഡ് ലൈറ്റിംഗ് (നിറം മാറ്റാൻ കഴിയുന്ന സംവിധാനം) പ്രാവർത്തികമാക്കിയ കൂട്ടംവാതുക്കൽ കടവ് പാലത്തിലെ അലങ്കാര ദീപങ്ങളുടെ ഉദ്‌ഘാടനം ബഹു. പൊതുമരാമത്തു മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ദേവികുളങ്ങര-കണ്ടല്ലൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണീ പാലം.

ഏകദേശം 5 ലക്ഷത്തിൽ പരം നിറങ്ങൾ മാറ്റിമറിച്ച് പ്രകാശം പരത്താൻ ഈ സംവിധാനത്തിന് കഴിയും. 323 മീറ്റർ നീളമുള്ള പാലത്തിൽ 25 സോളാർ സ്ട്രീറ്റ് ലൈറ്റുകൾ, പാലത്തിന്റെ ഇരു വശങ്ങളിലുമായി സോളാർ മിനി മാസ്റ്റ് ലൈറ്റുകൾ അടക്കമുള്ളവയാണ് സ്ഥാപിച്ചിട്ടുള്ളത്.

ചടങ്ങിൽ ശ്രീമതി. യു.പ്രതിഭ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

error: Content is protected !!