പൊന്മുടിയിൽ സുരക്ഷിത വിനോദസഞ്ചാരം ഉറപ്പാക്കാൻ പൊന്മുടി കർമസേന രൂപീകരിച്ചു. സഞ്ചാരികൾക്ക് മാർഗനിർദേശങ്ങൾ നൽകാനും അടിയന്തര സാഹചര്യമുണ്ടായാൽ സഹായിക്കാനും സംരക്ഷിത വനപ്രദേശങ്ങളിലെ മാലിന്യംതള്ളൽ നിയന്ത്രിക്കാനുമാണ് സേന.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് രമ്യ, പൊന്മുടി വനസംരക്ഷണ സമിതി പ്രസിഡന്റ് എം സുനീഷ്, സെക്രട്ടറി വി വിജു, എ അരുൺ എന്നിവർ പങ്കെടുത്തു. വനസംരക്ഷണ സമിതി പ്രവർത്തകരായ സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ ഉടൻ പൊന്മുടി തുറന്നു പ്രവർത്തിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു