
സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതി കേരഗ്രാമം പദ്ധതിക്കായി വിപുലമായ കർഷക പൊതുയോഗം നടന്നു 8-12-2022 ൽ കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാളിൽ നടന്ന യോഗം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ അധ്യക്ഷനായിരുന്നു വൈസ് പ്രസിഡന്റ് ആർ ശ്രീജ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കടയിൽ സലിം, കെ. എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ, കൃഷി ഓഫീസർ ശ്രീജിത്ത് മന്ത്രി ചിഞ്ചു റാണിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം സന്ദീപ്, പഞ്ചായത്ത് സെക്രട്ടറി രാജ്മോഹൻനായർ എന്നിവർ സംസാരിച്ചു യോഗത്തിൽ പഞ്ചായത്ത് മെമ്പർമാർ, വിവിധ വാർഡുകളിൽ നിന്നെത്തിയ കേര കർഷകർ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.സി ദീപു നന്ദി പറഞ്ഞു

നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ 100 ഹെക്ടർ കൃഷിയിടത്തിലാണ് പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുക.

രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തൈകൾ നടൽ, തെങ്ങിൻ തൈ വിതരണം, തെങ്ങിന് തടം തുറക്കാൻ സഹായം, സബ്സിഡി നിരക്കിൽ രാസ-ജൈവ വളം നൽകൽ, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കൽ, തെങ്ങുകയറ്റത്തിനുള്ള യന്ത്രങ്ങൾ നൽകൽ, ഇടവിള കൃഷിക്കാവശ്യമായ സഹായങ്ങൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക.ഓരോ വര്‍ഷവും കേരഗ്രാമം പദ്ധതിയിലൂടെ പഞ്ചായത്തിലെ കേര കര്‍ഷകര്‍ക്ക് കൃഷിക്കായുള്ള സഹായങ്ങള്‍ ലഭ്യമാക്കും. പഞ്ചായത്തില്‍ രൂപീകരിക്കുന്ന കേരസമിതി മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
