ഐഎൻഎൽ സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ജോൺ ബ്രിട്ടാസ് എം പിയും മജീഷ്യൻ ഗോപിനാഥ് മുതുകാടും അർഹരായെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജന. സെക്രട്ടറി കാസിം ഇരിക്കൂറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,001രൂപ കാഷ് അവാർഡും ബഹുമതി ഫലകവുമാണ് പുരസ്കാരം.
ഐഎൻഎൽ പ്രവാസി ഘടകമായ യുഎഇ, സൗദി ഐഎംസിസിയാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ആദ്യ സുലൈമാൻ സേട്ട് പുരസ്കാരം 2019ൽ ഡോ. സെബാസ്റ്റ്യൻ പോളിനാണ് നൽകിയത്. അഡ്വ. സെബാസ്റ്റ്യൻ പോൾ, കെ.പി രാമനുണ്ണി, കാസിം ഇരിക്കൂർ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.
പാർലമെൻറിന്റിലെ മികച്ച പ്രകടനമാണ് ബ്രിട്ടാസിനെ പുരസ്കാരത്തിന് അർഹമാക്കിയത്. മാനസികവും ശാരീരികവുമായ വളർച്ചക്കായി ഡിഫറന്റ് ആർട് സെൻറർ എന്ന മഹത്തായസാഹസികമായ ഉദ്യമത്തിന് തുടക്കം കുറിച്ച തിനാണ് ഗോപിനാഥ് മുതുകാടിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കുഞ്ഞാവുട്ടി ഖാദറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.