![](https://dailyvoicekadakkal.com/wp-content/uploads/2022/12/WhatsApp-Image-2022-10-27-at-10.21.22-PM-1-1024x402.jpeg)
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ടൗൺ ഹാളിൽ നടന്നു.2023-24 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഭിന്നശേഷി ഗ്രാമസഭ വിളിച്ചു ചേർത്തത്.
![](https://dailyvoicekadakkal.com/wp-content/uploads/2022/12/WhatsApp-Image-2022-12-07-at-3.31.52-PM-1024x484.jpeg)
പദ്ധതി രൂപീകരണത്തിൽ.ഭിന്നശേഷിക്കാർക്ക് ആവശ്യമായ പ്രോജക്ടുകൾ അവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് നടപ്പിലാക്കാൻ ഇത്തരം ഗ്രാമസഭ കൊണ്ട് കഴിയുന്നു.ഉദ്ഘാടന യോഗം കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ സ്വാഗതം പറഞ്ഞു.
![](https://dailyvoicekadakkal.com/wp-content/uploads/2022/12/WhatsApp-Image-2022-12-07-at-3.31.50-PM-1024x484.jpeg)
സ്ഥിരം സമിതി അധ്യക്ഷന്മാരായ കടയിൽ സലിം, കെ. എം മാധുരി, പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, വിവിധ വാർഡിൽ നിന്നും എത്തിയ ഭിന്നശേഷി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സൂപ്രണ്ട് അജിത്. എൽ. എസ് നന്ദി പറഞ്ഞു
![](https://dailyvoicekadakkal.com/wp-content/uploads/2022/12/WhatsApp-Image-2022-12-06-at-9.36.46-AM-1-786x1024.jpeg)