![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-10-27-at-2.42.50-PM-1-9-1024x171.jpeg)
സംസ്ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. സാമൂഹികസേവനം, കായികം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയവർ, സ്ത്രീകളുടേയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ – ശാസ്ത്ര സാങ്കേതിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വനിത എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ച് വർഷമെങ്കിലും മേഖലയിൽ പ്രവർത്തിക്കണം. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. അപേക്ഷകൾ നവംബർ 25 നകം ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ ലഭിക്കണം.
![](https://dailyvoicekadakkal.com/wp-content/uploads/2022/11/WhatsApp-Image-2022-11-11-at-8.33.03-PM.jpeg)