
കോവിഡ് ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിനുള്ള ധനസഹായ വിതരണം 30ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വൈകിട്ട് മൂന്നിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ പ്രസിഡന്റ് പി. ഉഷാദേവി, രജിസ്ട്രാർ പ്രൊഫ. എ.ടി. സുലേഖ തുടങ്ങിയവർ പങ്കെടുക്കും.
