
ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സ് എന്നീ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ ‘വിജയാമൃതം’ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ www.suneethi.kerala.gov.in എന്ന ഓൺലൈൻ പോർട്ടലിൽ നവംബർ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ കോട്ടയം തിരുനക്കര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കും. ഫോൺ: 0481-2563980.
