
മുക്കുന്നം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അപകടങ്ങൾ പതിവായ മുക്കുന്നം- തൊളിക്കുഴി റോഡിൽ മൂന്നു കല്ലിൻമൂട്, പാറമുകൾ ജംഗ്ഷനുകളിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു..

കൂട്ടായ്മയുടെ പ്രസിഡന്റ് കടയ്ക്കൽ ജുനൈദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുമ്മൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു ഉദ്ഘാടനം നിർവഹിച്ചു.
കൂട്ടായ്മയുടെ സെക്രട്ടറി എ.എം.ഇർഷാദ്, ഗ്രാമപഞ്ചായത്തംഗം

വി.ശാലിനി,എം.തമിമുദ്ദീൻ, ദീപക്ചന്ദ്രൻ മങ്കാട്, സലിം തേരിയിൽ, നജീം മുക്കുന്നം, അൻസാരി, നൗഷാദ്, സാബു എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി പരിശ്രമിച്ച കൂട്ടായ്മയുടെ എല്ലാ അംഗങ്ങൾക്കും മുക്കുന്നം വാട്സ്ആപ്പ് കൂട്ടായ്മയുടെ നന്ദി രേഖപ്പെടുത്തി

