അന്യം നിന്നുപോയ നാടൻ വിഭവങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഫുഡ്‌ഫെസ്റ്റ് കടയ്ക്കൽകാർക്ക് പുതിയ ഒരു അനുഭവമായി.

ഒക്ടോബർ 20,21,22 തീയതികളിൽ ഓച്ചിറ വച്ച് നടക്കുന്ന, AIDWA കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

നാടൻ വിഭവങ്ങൾ ജനങ്ങളിലേക്ക് എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് മഹിളാ അസോസിയേഷൻ ഇന്ന് ഇങ്ങനെ ഒരു ക്യാമ്പയിൻ ഏറ്റെടുത്തത്

കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടി മഹിളാ അസോസിയേഷൻ ജില്ലാ എക്‌സിക്യുട്ടീവ് അംഗവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ലതികവിദ്യാധരൻ ഉദ്ഘാടനം ചെയ്തു.മഹിളാ അസോസിയേഷൻ കടയ്ക്കൽ ഏരിയ പ്രസിഡന്റ് ബീന അധ്യക്ഷത വഹിച്ചു, ഏരിയ സെക്രട്ടറി ആർ. ലത സ്വാഗതം പറഞ്ഞു, ഏരിയ ട്രഷറർ ജെ. നജീബത്ത് ആശംസകൾ പറഞ്ഞു.

കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് അമൃത, എസ്. വിക്രമൻ,എം നസീർ, സുകുമാരപിള്ള, ആർ. എസ് ബിജു, സി ദീപു, പ്രഫുല്ലഘോഷ്, എസ്. ഷജി, അനിൽ മടത്തറ, വിവിധ മേഖലകളിൽ നിന്നും എത്തിയ മഹിളാ അസോസിയേഷൻ പ്രവർത്തകർ, ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

.കടയ്ക്കൽ ഏരിയയിലെ 9 മേഖലാ കമ്മിറ്റികളിൽ നിന്നുള്ളവർ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി.കടയ്ക്കൽ, കടയ്ക്കൽ നോർത്ത്, ചിങ്ങേലി, കുമ്മിൾ, ഇട്ടിവ, ചിതറ, തുടയന്നൂർ, മതിര,മടത്തറ എന്നീ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ മത്സരബുദ്ധിയോടെ ഒന്നിനൊന്ന് മെച്ചപ്പെട്ട വിഭവങ്ങളുമായാണ് എത്തിയത്.

വിവിധ തരത്തിലുള്ള, പായസങ്ങൾ(ചേമ്പ് പായസം, പയർ, കടല പായസം, ഈന്തപ്പഴ പായസം,അച്ചാറുകൾ, പുഴുക്കുകൾ, ചമ്മന്തി, മധുര പലഹാരങ്ങൾ, തോരൻ, അവിയൽ, പുട്ടുകൾ,ഇലയട, ലഡുകൾ വിവിധയിനം കേക്കുകൾ അങ്ങനെ എണ്ണിയാൽ തീരത്ത വിഭവങ്ങൾ അണിനിരന്നു, നൂറ് കണക്കിന് ആളുകൾ രുചികൾ ആസ്വദിക്കാൻ കടയ്ക്കലിലേക്ക് ഒഴുകിയെത്തി.

