പുലർച്ചെ മൂന്നുമണിക്ക് കോഴി കൂവുന്നതിനാൽ ഉറങ്ങാനാകുന്നില്ല: പത്തനംതിട്ടയിലെ ‘കോഴി’ പ്രതിയായ കേസിന് ഒടുവിൽ പരിഹാരമായി
പത്തനംതിട്ട അടൂരിൽ അയൽവാസിയുടെ കോഴി ‘പ്രതി’യായ കേസ് രമ്യമായി പരിഹരിച്ച് ആര്‍ഡിഒ. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണനാണ് പരാതിക്കാരൻ. രാധാകൃഷ്ണന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീട്ടിലെ കോഴിയാണ് പ്രതി. പുലർച്ചെ മൂന്നിന് പൂവൻ കോഴി കൂവുന്നത്…