കടയ്ക്കൽ പഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ‘വൈഖരി ശിങ്കാരിമേളം’ ടീം അരങ്ങേറ്റവും സർട്ടിഫിക്കേറ്റ് വിതരണവും 16 ന്
താളത്തിൽ ചുവടുവച്ചും മേളപ്പതക്കമൊരുക്കിയും വളയിട്ട കൈകളാൽ കൊട്ടികയറാൻ കടയ്ക്കലിലെ കുടുംബശ്രീയും ഒരുങ്ങുന്നു.കടയ്ക്കലിലും ഇവരുടെ കൊട്ടിന്റെ പ്രതിധ്വനി കേൾക്കാം. ഒരുപക്ഷെ വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുമായിരുന്ന അവരെ അതിന് പ്രാപ്തമാക്കിയത് കേരളത്തിൽ സ്ത്രീശാക്തീകരണത്തിന് ഊടും പാവും നെയ്ത കുടുംബശ്രീ പ്രസ്ഥാനമാണ്.പുരുഷാധിപത്യവും പാരമ്പര്യവും നിലനിൽക്കുന്ന…