ഐരക്കുഴിയിൽ നടന്ന വാഹനാപകടത്തിൽ ചിതറ പഞ്ചായത്ത് ഹരിതകർമ്മ സേനാംഗം മരിച്ചു.
കൊല്ലം ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം.ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്.ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.