108 ആംബുലൻസുമായി പതിനഞ്ചുകാരൻ പിടിയിൽ
ആശുപത്രിയിൽനിന്നും 108 ആംബുലൻസുമായി പുറപ്പെട്ട പതിനഞ്ചുകാരനെ ഒല്ലൂരിൽവച്ച് പിടികൂടി. കോർപറേഷൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനഞ്ചുകാരനാണ് ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന 108 ആംബുലൻസ് ഓടിച്ച് പോയത്. തിങ്കൾ വൈകിട്ട് നാലിനാണ് സംഭവം. പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയുടെ അമ്മ അതേ ആശുപത്രിയിലെ ജീവനക്കാരിയാണ്.…