മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2024-25 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 19 വരെ നീട്ടി.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ ബ്രാന്‍ഡ് അംബാസിഡറായി രശ്‌മിക മന്ദാന
നടി രശ്മിക മന്ദാനയെ ദേശീയ അംബാസഡറായി തെരഞ്ഞെടുത്ത് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണിത്. രാജ്യത്ത് സൈബര്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളുടെ മുഖമായാണ് തെന്നിന്ത്യന്‍ ചലച്ചിത്ര താരത്തെ നിയോഗിച്ചിട്ടുള്ളത്. സൈബര്‍ ലോകത്തെ ഭീഷണികളെക്കുറിച്ചും സുരക്ഷ…
10 കോടി ചെലവിൽ എംപിഐയുടെ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റ് നിർമ്മാണം ഉടൻ ആരംഭിക്കും : മന്ത്രി ജെ ചിഞ്ചുറാണി
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ ചെലവിൽ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റിന്റേയും മാലിന്യ സംസ്‌കരണത്തിനുള്ള ഡ്രൈ റെൻഡറിംഗ് യൂണിറ്റിന്റേയും നിർമ്മാണം മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ (എംപിഐ) മേൽനോട്ടത്തിൽ ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ…
ചടയമംഗലം ഉപജില്ല ശാസ്ത്രോത്സവത്തിൽ കുറ്റിക്കാട് സി.പി.ഹയർസെക്കൻ്ററി സ്കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്
ചടയമംഗലം ഉപജില്ല ശാസ്ത്രോത്സവത്തിൽ കുറ്റിക്കാട് സി.പി.ഹയർസെക്കൻ്ററി സ്കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്. HSS വിഭാഗം ശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ.ടി ഫെസ്റ്റ് എന്നിവയിൽ ഒന്നാം സ്ഥാനവും HS വിഭാഗം ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ്…
ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്
കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ് ഒരുക്കി സിംഗിള്‍ ഐഡി(singl-e.id). ധോണിയുടെ എക്‌സ്‌ക്ലൂസീവ് വിഡിയോകളും ചിത്രങ്ങളും കാണുവാനും സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഒരിടത്തും ലഭിക്കാത്ത ചിത്രങ്ങളും വിഡിയോകളുമാണ് ആരാധകര്‍ക്ക്…
പുനലൂർ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ശ്രീ കെ രാജൻ നിർവ്വഹിച്ചു.
പ്രകൃതിക്ഷോഭത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കാനും അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് താലൂക്ക് തലത്തിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തുറക്കാൻ തീരുമാനിച്ചതിൽ പുനലൂർ താലൂക്കിനെ ഉൾപ്പെടുത്തി റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി…
കെഎസ്ആർടിസി എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് സർവീസിന് തുടക്കം
കെഎസ്ആർടിസിയുടെ എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് നിരത്തിൽ ഇറങ്ങും. മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷനാകും. സ്വിഫ്റ്റിന്റെ തനതുഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. 40 സീറ്റുള്ള ബസ് ഒന്നിന് 39.8 ലക്ഷം രൂപയാണ് വില. വൈഫൈ സൗകര്യമുള്ള ബസിൽ…
സമ്പൂർണ ഇ-സ്റ്റാമ്പിംഗ് സംസ്ഥാനമായി കേരളം
സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് രജിസ്ടേഷൻ. സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾക്ക് കഴിയും.സമ്പൂർണ ഇ സ്റ്റാമ്പിംഗ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ സെമിനാർ ഹാളിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷക്ക് രജിസ്ട്രേഷൻ മേഖലയിലെ ഡിജിറ്റൽ…
12 വർഷം കെഎസ്ആർടിസിക്ക് കാവൽ നിന്ന റോസിക്ക് വിട; മുന്നൂറിലേറെ ജീവനക്കാരുടെ പ്രിയപ്പെട്ടവള്‍
ഗുരുവായൂർ ∙ 12 വർഷം മുൻപു രണ്ടു മാസം പ്രായമുള്ളപ്പോൾ അനാഥയായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ പട്ടിക്കുട്ടി മുന്നൂറിലേറെ ജീവനക്കാരുടെ പ്രിയപ്പെട്ടവളായി. അവർ അവളെ റോസി എന്നു വിളിച്ചു.രോഗബാധിതയായ റോസി വിടവാങ്ങി. കെഎസ്ആർടിസി ഫസ്റ്റ് ഗ്രേഡ് മെക്കാനിക് സി.എസ്.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ അന്ത്യോപചാരം…
ആ വിളിയിൽ അമ്മയെ ഓർത്തു; അജ്ഞാതബാലന് മൂലകോശം നല്‍കാന്‍ അനീഷെത്തി അയര്‍ലന്‍ഡില്‍നിന്ന്
തൃശ്ശൂര്‍: അയര്‍ലന്‍ഡില്‍ കുടുംബവുമൊത്ത് താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി അനീഷ് ജോര്‍ജിന് കഴിഞ്ഞ മാസമൊരു വിളിയെത്തി. മുമ്പ് നടന്ന ഒരു മൂലകോശദാന ക്യാമ്പിൽ അനീഷ് നല്‍കിയ കോശം ഇപ്പോള്‍ രക്താര്‍ബുദബാധിതനായ പതിമ്മൂന്നുകാരന് യോജിക്കുമെന്നും നല്‍കാന്‍ തയ്യാറാണോയെന്നും ചോദിച്ച് സന്നദ്ധസംഘടനയുടെ വിളിയായിരുന്നു അത്.രക്താര്‍ബുദം ബാധിച്ച…