പുരോഗമന കലാസാഹിത്യ സംഘം കടയ്ക്കൽ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി- മതനിരപേക്ഷ സർഗ്ഗാത്മക സദസ്സ്
പുരോഗമന കലാസാഹിത്യ സംഘം കടയ്ക്കൽ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി മതനിരപേക്ഷ സർഗ്ഗാത്മക സദസ്സ് സംഘടിപ്പിച്ചു .ആൽത്തറമൂട് സംസ്കൃതി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ എ ഷാജഹാൻ അധ്യക്ഷത വഹിച്ചു വി ഷാജി ഉദ്ഘാടനം ചെയ്തു. ആർ ശ്രീകുമാർ മുഖ്യ പ്രഭാഷണം…
ഉദ്ഘാടനത്തിനൊരുങ്ങി കടയ്ക്കൽ പഞ്ചായത്ത് ആധുനിക ക്രിമിറ്റോറിയം
മൃതദേഹം കത്തിക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധമില്ല,പുകയില്ല തികച്ചും പരിസ്ഥിതി സൗഹൃദം എന്നിങ്ങനെ ഒത്തിരി സവിശേഷതകളുമായാണ് കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ആധുനിക ക്രിമിറ്റോറിയം തുറക്കുന്നത്. .സംസ്ഥാന ശുചിത്വ മിഷന്റെ സഹകരണത്തോടെ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച ആധുനിക ക്രിമിറ്റോറിയം ഏതാനും ദിവസങ്ങൾക്കകം പൊതു…
കടയ്ക്കൽ, കോട്ടപ്പുറത്ത് കാട്ടുപന്നി കൂട്ടത്തിന്റെ വിളയാട്ടം
കഴിഞ്ഞ ദിവസം ഇറങ്ങിയ പന്നി കൂട്ടം കോട്ടപ്പുറം, പുണർതത്തിൽ അധ്യാപകൻ അനിൽകുമാറിന്റെ വീട്ടിൽ കൃഷി ചെയ്തിരുന്ന ചേമ്പ്, മരച്ചീനി, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു. ചേമ്പ് കൃഷി പൂർണ്ണമായും നശിപ്പിച്ചു. കോട്ടപ്പുറം പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നത് കൃഷിക്കാരുടെ ഉറക്കം കെടുത്തുകയാണ്.…
ചരമം; സുമതിയമ്മ (76),ചരുവിളവീട്, പാട്ടിവളവ് ,കടയ്ക്കൽ
കടയ്ക്കൽ പാട്ടിവളവ് ചരുവിള വീട്ടിൽ സുമതിയമ്മ അന്തരിച്ചു. സാംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് സ്വവസതിയിൽ വച്ച് നടത്തപ്പെടും.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി
സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് സർക്കുലർ പുറത്തിറക്കി. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലും വയനാട് പാർലമെന്റ് മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 25 ഉം സൂക്ഷ്മ പരിശോധന 2024 ഓക്ടോബർ 28 നുമാണ്.…
ആട് വസന്ത നിർമാർജ്ജനയജ്ഞത്തിന് തുടക്കം
ദേശീയ ജന്തുജന്യരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആടുവസന്തനിർമ്മാർജ്ജന യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽകേന്ദ്രത്തിൽ നടന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം ഒന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.…
വാൽപ്പാറയിൽ പുലിയുടെ ആക്രമണം; ആറുവയസുകാരിക്ക് ദാരുണാന്ത്യം
വാൽപ്പാറയിൽ പുലിയുടെ ആക്രമണം. വാൽപ്പാറ കേരള തമിഴ്‌നാട് അതിർത്തിയിലാണ് ആറുവയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ജാർഖണ്ഡ് സ്വദേശി അപ്‌സര ഖാത്തൂറാണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ പുലി കുട്ടിയെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേർന്ന അതിർത്തിയിൽ കണ്ടെത്തി.
അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ നാം ഓരോരുത്തരും സജ്ജരായിരിക്കണമെന്ന് ജില്ലാ കളക്ടർ എൻ ദേവീദാസ് ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അറിവുകള്‍ നേടിയാല്‍ സമയോചിത ഇടപെടലുകള്‍ക്ക് സഹായമാകും.സംസ്ഥാനതലത്തില്‍ ദുരന്തകളെ നിരീക്ഷിക്കാന്‍, പ്രവചിക്കാന്‍, മുന്നറിയിപ്പ് നല്‍കാന്‍, നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ സംവിധാനങ്ങളുണ്ട്.മുഴുവന്‍ ജില്ലകളിലും അടിയന്തര പ്രതികരണ…
ജില്ലാ പദ്ധതി: ആലോചനാ യോഗം ചേര്‍ന്നു
ജില്ലയുടെ സമഗ്രവികസനത്തിന് സഹായകമായ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുളള ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.പുതിയ കാലത്തെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്രവും പ്രായോഗികവുമായ രൂപരേഖയാണ് തയ്യാറാക്കേണ്ടതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ പറഞ്ഞു.വിവിധ വകുപ്പുകളുടെയും…
ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദി ഒരുക്കുന്നതിനായുള്ള കാൽ നാട്ട് ചടങ്ങ് കടയ്ക്കൽ GVHSS ൽ നടന്നു.
ചടയമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ആൻഡ് പന്തൽ ഒരുക്കുന്നതിനുള്ള തൂണ്/കാൽനാട്ടൽ ചടങ്ങ് ഇന്ന് 12.10 ന് നടന്നു. സംഘാടക സമിതി ഭാരവാഹികൾ,സ്കൂൾ പ്രിൻസിപ്പാൾ നജീം, പ്രധാന അധ്യാപകൻ റ്റി വിജയകുമാർ, സ്കൂൾ പി റ്റി എ അംഗങ്ങൾ, അധ്യാപകർ എന്നിവർ…