Category: NATTUVARTHA

കുളത്തൂപ്പുഴപട്ടികവര്‍ഗ കോളനികള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

കുളത്തൂപ്പുഴ പഞ്ചായത്തിലെ കടമാൻകോട്, കുഴവിയോട് പട്ടികവർഗ കോളനികൾ കലക്ടർ അഫ്‌സാന പർവീൺ സന്ദർശിച്ചു. കോളനിയിലെ സാംസ്‌കാരിക നിലയവും സാമൂഹിക പഠനമുറിയും നേരിൽ കണ്ടു. സാംസ്‌കാരിക നിലയത്തിൽ കോളനി നിവാസികൾക്ക് പട്ടികവർഗ വകുപ്പ് മുഖേന നൽകുന്ന ഭക്ഷ്യധാന്യക്കിറ്റിന്റെ ഉദ്ഘാടനവും കരകൗശല ഗ്രൂപ്പുകൾക്ക് ഉപകരണങ്ങൾ…

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിൻവാതില്‍ തുറന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണു. കല്ലിങ്ങാപറമ്പ് എം എസ് എം എസ് സ്‌കൂളിലെ കുട്ടിയ്ക്കാണ് പരിക്കേറ്റത്. പിൻവാതില്‍ തുറന്ന് കുട്ടി തെറിച്ച്‌ റോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.…

പോലീസ് സ്‌റ്റേഷനിലെത്തിയ ബീഗിൾ ഉടമയെ കാത്തിരിക്കുന്നു

കോട്ടയം: കളഞ്ഞു കിട്ടിയ നായക്കുട്ടിയുടെ ഉടമസ്ഥനെ തേടി പോലീസ്. ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയുടെ ഉടമസ്ഥനെയാണ് പോലീസ് അന്വേഷിക്കുന്നത്. പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ സുന്ദരൻ നായക്കുട്ടിയെ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്.പാലാ പൊലീസ് ഇതുസംബന്ധിച്ച്…

ലഹരി വിരുദ്ധ ദിനത്തിൽ മങ്കാട് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, സെമിനാറും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ദിനത്തിൽ മങ്കാട് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, സെമിനാറും സംഘടിപ്പിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26 ലോക ലഹരി വിരുദ്ധദിനത്തിൽ മങ്കാട് ഗ്രന്ഥ ശാലയിൽ നടന്ന ലഹരി വിരുദ്ധ സമനാറിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ എ.എസ്സ്.ഐ…

കൊല്ലത്തും കൊട്ടാരക്കരയിലും കെഎസ്ആർടിസി കൊറിയർ സർവീസ്‌

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായി കെഎസ്ആർടിസി നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനം ജില്ലയിൽ രണ്ടിടത്ത്. കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിലാണ്‌ കൊറിയർ സർവീസ് തുടങ്ങിയത്. സാധാരണ കൊറിയർ സർവീസുകൾ ഈടാക്കുന്ന ഫീസിനേക്കാൾ 30ശതമാനം വരെ കുറവിലാണ്‌ കെഎസ്‌ആർടിസി പാഴ്‌സൽ എത്തിക്കുന്നത്‌. ഡിപ്പോയിൽ…

തട്ടാർകോണം മിൽക്ക് വിപണിയിലേക്ക്

തൃക്കോവിൽവട്ടം തട്ടാർകോണം ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെ തട്ടാർകോണം മിൽക്ക് വിപണിയിലേക്ക്‌. സഹകരണ സംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തികസഹായം നൽകുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെയാണ്‌ തട്ടാർകോണം മിൽക്ക് വിപണിയിലെത്തുന്നത്‌. സംഘത്തിന് ഡെയറി പ്ലാന്റ് ആരംഭിക്കുന്നതിനായി 10 ലക്ഷം രൂപയാണ്‌ അനുവദിച്ചത്. കൂടാതെ പാലിൽനിന്ന് മൂല്യവർധിത…

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ വള്ളം കരയ്‌ക്കെത്തിച്ചു

ചിറയിൻകീഴ് മുതലപ്പൊഴിയിൽനിന്ന് മീൻപിടിക്കാൻ പോയ താങ്ങുവള്ളം എൻജിൻ തകരാറിലായി കടലിൽപ്പെട്ടു. തിങ്കൾ വൈകിട്ട് 5.30ന് മുതലപ്പൊഴിയിൽ നിന്ന് 22 മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട ഹസീബയെന്ന കെഎൽ 02 എംഎം 4207 നമ്പർ വള്ളമാണ് വേളിക്കടുത്ത് ഉൾക്കടലിൽപ്പെട്ടത്. ആലംകോട് സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ്‌…

കടയ്ക്കൽ ബഡ്‌സ്‌കൂൾ കുട്ടികൾ നിർമ്മിയ്ക്കുന്ന ഉത്പന്നങ്ങൾ വിപണിയിലേയ്ക്ക്

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ബഡ്സ് & റീഹാബിലിറ്റേഷൻ സെന്ററിൽ വൊക്കേഷണൽ ട്രെയിനിംഗ് യുണിറ്റിന്റെ ഉദ്ഘാടനവും, ഉത്പന്ന വിതരണവും നടന്നു. ബഡ്‌സ് സ്കൂൾ കുട്ടികളുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ സോപ്പ്, അഗർബത്തി, ഡിറ്റർജന്റ്, ലോഷൻ, ഹാൻഡ് വാഷ്, ഡിഷ്‌വാഷ്, ഫ്ലോർ ക്ലീനർ, ക്ളോത്ത്…

കുടുംബ സഹായനിധി കൈമാറി

ബൈക്ക് അപകടത്തിൽ മരിച്ച ചടയമംഗലം പഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റ് എന്‍ജിനിയര്‍ ഹരികൃഷ്ണന്റെ കുടുംബസഹായ നിധി കൈമാറി. കേരള സ്റ്റേറ്റ് എൻആർഇജിഇയു (സിഐടിയു)നേതൃത്വത്തിൽ സമാഹരിച്ച ആദ്യ ഗഡുവായ രണ്ടരലക്ഷം രൂപ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹനാണ് കൈമാറിയത്.…

ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം

മറന്നുവച്ച പണം യാത്രക്കാരിക്ക് തിരിച്ചുനൽകി മാതൃകയായ ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. പാലോട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ വിജുകുമാറിന്റെ ഓട്ടോയിലാണ് പെരിങ്ങമ്മല കട്ടയ്ക്കൽ സ്വദേശി ഷിബില പണമടങ്ങിയ പഴ്സ് മറന്നുവച്ചത് പാലോട് സ്റ്റാൻഡിൽനിന്ന്‌ അവർ വിജുകുമാറിന്റെ ഓട്ടോയിൽ കയറുകയായിരുന്നു. സ്ഥലത്തെത്തി കൃത്യമായ…