Category: LSGD

ചരിത്രം സൃഷ്ടിച്ച് ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ്; പൊതുസ്ഥലംമാറ്റം പൂർണമായി ഓൺലൈനിൽ

ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി സാധ്യമാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏത് വിഭാഗത്തിലേക്കും സ്ഥലംമാറ്റം സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്.…

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് കണ്ടോ: എങ്കില്‍ ലഭിക്കും 2500 രൂപ

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നല്‍കിയാല്‍ ഇനി മുതല്‍ പാരിതോഷികം. ഇത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി പുറത്തിറക്കി. പരമാവധി 2500 രൂപ വരെയാണ് പാരിതോഷികമായി ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം തള്ളുന്ന…

ഹരിതകര്‍മസേനയ്ക്ക്‌ ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി

മയ്യനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ട്രോളികള്‍, ത്രാഷ് പിക്കേഴ്സ്, ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് ശേഖരിക്കുന്ന…

സ്വപ്നപദ്ധതിക്ക് തുടക്കം; കേരളത്തിലെ ആദ്യ ഗ്രാമഭവൻ ആര്യനാട് പഞ്ചായത്തിൽ

ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ ‘ഗ്രാമഭവൻ’ പദ്ധതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.ആര്യനാട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമ്പൂർണമായും ഡിജിറ്റലാകുന്നതിന്റെ…

പരാതി പരിഹാരത്തിന് തദ്ദേശ വകുപ്പിൽ സ്ഥിരം അദാലത്ത് സംവിധാനത്തിന്റെ വെബ് പോർട്ടൽ

സമയബന്ധിതമായി സേവനം ലഭിക്കൽ പൗരന്റെ അവകാശം: മന്ത്രി എം.ബി രാജേഷ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്ഥിരം അദാലത്ത് സംവിധാനത്തിന്റെ വെബ് പോർട്ടൽ നിലവിൽ വന്നു. ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ട വകുപ്പായതിനാൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ട്. പക്ഷേ, അവ അതാത് തലങ്ങളിൽ…

19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്: ഏപ്രിൽ 24 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം

സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഏപ്രിൽ 24 വരെ നൽകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഉൾക്കുറിപ്പുകൾ സംബന്ധിച്ച ആക്ഷേപങ്ങളും ഈ കാലയളവിൽ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക മേയ് 2…

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന ബൃഹദ് പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ കായിക മേഖലയിൽ പുത്തനുണർവ്വ് സമ്മാനിക്കാൻ ഉതകുന്ന ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന ബൃഹദ് പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് പദ്ധതി തുടക്കം…

ജനകീയ ജലബറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാം ഘട്ടം ഉദ്ഘാടനവും 12ന്

രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. ആദ്യഘട്ടത്തിൽ 94 ഗ്രാമപഞ്ചായത്തുകളിൽ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഏപ്രിൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തെരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം…

ദേശീയ പഞ്ചായത്ത് അവാർഡിൽ തിളങ്ങി കേരളം, നാല് പുരസ്‌കാരം സ്വന്തമാക്കി

2023ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കേരളം. നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്. കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ് ഡി ജി) പ്രകാരം ഒൻപത് സൂചികകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ നടത്തിയത്. രാജ്യത്തെ…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി അന്തിമമാക്കാൻ കൂടുതൽ സമയം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിനുള്ള സമയക്രമം പുതുക്കി നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25ന് മുൻപും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ…