Category: KOLLAM

കൊല്ലം ജില്ലാ പഞ്ചായത്ത്‌ ബട്ടർഫ്ലൈസ് പദ്ധതി വഴി ഇതുവരെ നൽകിതത് 107 മോട്ടോറൈസ്ഡ് വീൽചെയർ.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ബട്ടർഫ്ലൈസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത്‌ വിതരണംചെയ്‌തത്‌ 107 മോട്ടോറൈസ്ഡ് വീൽചെയറുകൾ. വ്യാഴാഴ്‌ച 26 പേർക്കു കൂടി വിതരണംചെയ്യുന്നതോടെ എണ്ണം 133ആകും. ഇതുവരെ 1.75കോടി രൂപയാണ്‌ പദ്ധതിക്കായി വിനിയോഗിച്ചത്‌. 2018–-19ൽ ആണ്‌ പദ്ധതിക്ക്‌ ജില്ലയിൽ തുടക്കം കുറിച്ചത്‌. അന്ന്‌…

ആയൂരിലെ KSRTC SM ഓഫീസ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

KSRTC ഉദ്യോഗസ്ഥരും, അംഗീകൃത യൂണിയൻ പ്രതിനിധി സംഘവും ചേർന്ന് ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തിയതിന്റെ ഫലമായി SM ഓഫിസിന്റെ താക്കോൽ പഞ്ചായത്ത് അധികാരികൾ KSRTC യ്ക്ക് കൈമാറി തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ഓഫീസും, പരിസരവും വൃത്തിയാക്കി, സ്റ്റേഷൻ മാസ്റ്ററെ…

കൊല്ലത്ത്‌ പിഎസ്‌സിക്ക്‌ 6നില കെട്ടിടം

കേരള പബ്ലിക് സർവീസ് കമീഷൻ കൊല്ലം മേഖലാ, ജില്ലാ ഓഫീസുകൾക്കും ഓൺലൈൻ പരീക്ഷാകേന്ദ്രത്തിനുമായി നിർമിക്കുന്ന കെട്ടിടത്തിന്‌ 13ന്‌ വൈകിട്ട്‌ 4.30ന് മന്ത്രി കെ എൻ ബാലഗോപാൽ കല്ലിടും. പിഎസ്‌സി ചെയർമാൻ എം ആർ ബൈജു അധ്യക്ഷനാകും. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി,…

രവീന്ദ്രൻ സ്മാരകം ‘രാഗസരോവരം’ തുറന്നു

മലയാള സിനിമാ സംഗീതത്തില്‍ കുളത്തുപ്പുഴ രവി എന്ന രവീന്ദ്രന്‍ മാസ്റ്റര്‍ ഒഴിച്ചിട്ട ഇരിപ്പിടം ഇന്നും ശൂന്യം ! മാഷിന്റെ മരണശേഷം ജന്മദേശമായ കുളത്തൂപ്പുഴയിൽ 2009 ജനുവരി 31ന് ഗാനഗന്ധർവൻ യേശുദാസാണ് സ്മാരക മന്ദിരത്തിന് ശില പാകിയത്. പേര് നൽകിയത് ഒ എൻ…

കേരള ഷോപ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് – അംശദായ അദാലത്ത് സംസ്ഥാന തല ഉദ്ഘാടനവും വിദ്യാഭ്യാസ ആനുകൂല്യ വിതരണവും നടത്തി

കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് – അംശദായ അദാലത്ത് സംസ്ഥാന തല ഉദ്ഘാടനവും വിദ്യാഭ്യാസ ആനുകൂല്യ വിതരണവും നടത്തി. കൊല്ലം കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്ത ശേഷം…

തേവലക്കരയിലും ചിതറയിലും 110 കെവി സബ്‌സ്റ്റേഷൻ

വോൾട്ടേജ് ‌വ്യതിയാനമില്ലാതെ സുസ്ഥിരമായി വൈദ്യുതി വിതരണംചെയ്യാൻ തേവലക്കരയിലും ചിതറയിലും 110 കെവി സബ്‌സ്റ്റേഷനുകൾക്ക് അനുമതി. വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കാൻ സബ്‌സ്റ്റേഷൻ വേണമെന്ന ദീർഘകാല ആവശ്യമാണ്‌ യാഥാർഥ്യമാകുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഒരു വാഗ്‌ദാനം കൂടി ജില്ലയിൽ നിറവേറുകയാണ്‌.തേവലക്കരയിൽ…

നിലമേൽ വെള്ളാംപാറ മരം റോഡിന് കുറുകെ ഒടിഞ്ഞു വീണു

നിലമേലിൽ നിന്നും വരുമ്പോൾ വെള്ളാംപാറ ജംഗ്ഷന് മുന്നേ ആണ് രാവിലെ പതിനൊന്ന് മണിയോട് കൂടി മരം ഒടിഞ്ഞുവീണത്.കുറച്ച് നേരം നിലമേൽ മടത്തറ റോഡിൽ ഗതാഗത സ്തംഭനം ഉണ്ടായി.കടയ്ക്കൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി മരച്ചില്ലകൾ വെട്ടിമാറ്റി ഗാതാഗതം പുനസ്ഥാപിച്ചു.

പ്രമുഖ ഇന്തോ-ഹംഗേറിയൻ റെസ്റ്റോറൻ്റ് “കുർത്തോഷ് ” കൊല്ലത്ത് പ്രവർത്തനം തുടങ്ങി

കൊല്ലം:പ്രമുഖ ഇന്തോ ഹംഗേറിയൻ റെസ്റ്റോറൻ്റ് ബ്രാൻഡ് കുർത്തോഷിൻ്റെ പുതിയ ഔട്ട്ലെറ്റ് കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു.കോർപറേഷൻ ഓഫീസിന് സമീപം എസ്എൻ കോംപ്ലക്സിലാണ് ഔട്ട്ലെറ്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മൂന്നാമത്തെ ഔട്ട്ലെറ്റാണ് കൊല്ലത്ത് തുറന്നത്. കൊച്ചിയിൽ കടവന്ത്ര , കാക്കനാട് എന്നിവടങ്ങളിലാണ് മറ്റു ഔട്ട്ലെറ്റുകൾ…

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്‌ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ ഉദ്ഘാടനംചെയ്തു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് റെജി ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് സജീവ്, ടി…

മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടി: യുവാവ് പിടിയിൽ

കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരിൽ വീട്ടിൽ ശ്യാംകുമാറിനെ(33)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ, ജനുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദിനാട്…