Category: KOLLAM

കൊല്ലത്ത് നടക്കുന്ന “എന്റെ കേരളം” പ്രദർശന മേള നാളെ (24-05-2023) അവസാനിക്കും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന, വിപണന മേള മേള ശ്രദ്ധ നേടുന്നു. ആശ്രാമം മൈതാനത്ത് മെയ് 18നാണ് പരിപാടി തുടങ്ങിയത്. മേയ് 24 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് പ്രദര്‍ശന…

കൊല്ലം പുസ്‌തകോത്സവത്തിന്‌ നാളെ തിരിതെളിയും

ജില്ലാ ലൈബ്രറി വികസനസമിതി നേതൃത്വത്തിൽ കൊല്ലം പുസ്‌തകോത്സവത്തിന്‌ ബുധൻ ഇന്നസെന്റ് നഗറിൽ (കൊല്ലം ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ ഗ്രൗണ്ട്‌) തുടക്കമാകും. 28ന്‌ സമാപിക്കും. എൺമ്പതോളം പ്രസാധകരുടെ പുസ്‌തകങ്ങൾ ലഭ്യമാകുമെന്ന്‌ സമിതി ചെയർമാൻ കെ ബി മുരളീകൃഷ്‌ണൻ, കൺവീനർ ഡി സുകേശൻ എന്നിവർ…

“സഹ്യ” ഒരു കുടുംബശ്രീ പെൺ കൂട്ടായ്മയുടെ വിജയഗാഥ

കുടുംബശ്രീയുടെ ഇരുപത്തിഅഞ്ചാം വർഷം ആഘോഷിക്കുമ്പോൾ ഒരു നാടിന്റെ പെൺകരുത്തിന്റെ വിജയം കൂടിയാണ് ഇത്. പുരുഷന്മാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന വാർക്ക പണിയിൽ വിജയഗാഥ രചിച്ചിരിക്കുകയാണ് ഇടമുളയ്ക്കൽ പഞ്ചായത്ത് ചെമ്പകരാമനല്ലൂർ വാർഡിലെ കുടുംബശ്രീ പെൺകൂട്ടായ്മയായ “സഹ്യ” വനിതാ കൺസ്ട്രക്ഷൻ ഗ്രൂപ്പ്. വീട് നിർമ്മാണം…

ഇറ്റലിയില്‍ റെക്കോഡിട്ട് കൊല്ലം സ്വദേശി

ലോകത്തിലെ തന്നെ കഠിനവും കീഴടക്കാൻ ഏറെക്കുറെ അസാധ്യമെന്നും കരുതുന്ന അൾട്രാ റൺ 250ൽ (250 കിലോമീറ്റർ മാരത്തൺ ഓട്ടം) ലക്ഷ്യം കൈവരിച്ച്‌ കൊല്ലം സ്വദേശി സുബാഷ് ആഞ്ചലോസ്. ഇറ്റലിയിലെ “കോമോ” തടാകത്തിനു ചുറ്റും കഴിഞ്ഞ മൂന്നുദിവസമായി നടന്ന മത്സരത്തിൽ 90 മണിക്കൂർകൊണ്ട്…

ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട പത്ത് യുവതികള്‍ കൂടി സുമംഗലികളായി

ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട പത്ത് യുവതികള്‍ കൂടി സുമംഗലികളായി ഗോത്ര സമുദായത്തില്‍പ്പെട്ട 10 യുവതികളുടെ വിവാഹം പത്തനാപുരം ഗാന്ധിഭവന്റെ ശാഖാസ്ഥാപനമായ അടൂര്‍ ഐ.ആര്‍.സി.എ. യില്‍ വച്ച് നടന്നു.പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ ഊരുകളിലെ ഗോത്രസമുദായത്തില്‍പ്പെട്ട യുവതീയുവാക്കളാണ് വിവാഹിതരായത്. വിവിധ…

കേശദാനം ചെയ്ത് മാതൃകയായിപുനലൂർ ഡി.വൈ.എസ്.പി. ബി.വിനോദും കുടുംബവും.

കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം മുടി മുറിച്ചുനല്‍കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പൊതുസമൂഹത്തിന് മാതൃകയാവുകയാണ് പുനലൂര്‍ ഡി.വൈ.എസ്.പി ബി.വിനോദും കുടുംബവും.വിനോദിന്റെ ഭാര്യ ജയലക്ഷ്മി വി.ആര്‍., മകന്‍ അര്‍ജ്ജുന്‍, മകള്‍ ആരതി എന്നിവരാണ് പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ കേശം…

ഹരിതകര്‍മസേനയ്ക്ക്‌ ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി

മയ്യനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ട്രോളികള്‍, ത്രാഷ് പിക്കേഴ്സ്, ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് ശേഖരിക്കുന്ന…

സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച പുനലൂര്‍ തൂക്കുപാലം സന്ദര്‍ശകര്‍ക്ക് തുറന്നു നല്‍കി

ഭൂതകാലത്തെ പറ്റി വരുംതലമുറയ്ക്ക് അവബോധം പകരുന്നതിന് പുരാവസ്തു മ്യൂസിയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഇതിനായി പ്രദേശവാസികളുടെ പിന്തുണ പരമപ്രധാനമാണെന്ന് പുരാവസ്തു- പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച പുനലൂര്‍ തൂക്കുപാലം സന്ദര്‍ശകര്‍ക്ക് തുറന്നു നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മൺറോതുരുത്തിൽ ബോധവൽകരണ സെമിനാർ നടത്തി

മൺറോതുരുത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ല അഡീഷനൽ എസ്പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കിഴക്കേ കല്ലട ഐ എസ് എച്ച് ഒ എസ്. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഡി വൈ എസ് പി എസ്.…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ കുത്തേറ്റ് മരിച്ചു

.വൈദ്യ പരിശോധനയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഡോകടർ പ്രതിയുടെ കുത്തേറ്റ് മരിച്ചത്.കോട്ടയം സ്വദേശി ഹൗസ് സർജൻ വന്ദനാദാസാണ് (23) മരിച്ചത്.പ്രതി ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേരെ കുത്തി പരുക്കേല്‍പ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമിച്ചത്.ഇന്നു പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ…