Category: SABARIMALA

ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ജസ്റ്റിസ് സി.ടി. രവികുമാര്‍

സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍. ശബരിമല ദര്‍ശനത്തിനെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍ സന്നിധാനത്തു നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുണ്യം പൂങ്കാവനം ഓഫീസിനു സമീപവും അയ്യപ്പസേവാ സംഘം അന്നദാനമണ്ഡപത്തിനു മുന്നിലും ധനലക്ഷ്മി…

മലചവിട്ടി തളർന്നെത്തുന്നവർക്ക് മസാജ് സൗകര്യവുമായി സന്നിധാനം ആയുർവേദ ആശുപത്രി.

അയ്യനെകാണാൻ മലചവിട്ടിയെത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസവുമായി സന്നിധാനത്തെ ആയുർവേദ ആശുപത്രിയിലെ മസാജ് ചികിത്സ. പ്രതിദിനം എഴുന്നൂറോളം പേരാണ് ആയുർവേദ ആശുപത്രിയിലെ മസാജ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതെന്ന് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. വിനോദ് കുമാർ പറഞ്ഞു. ഈ സീസണിൽ ഇതുവരെ 25,109…

അയ്യപ്പനെ കാണാൻ കുതിര വണ്ടിയിൽ യാത്ര.

കർണ്ണാടകയിൽ നിന്നും പതിമൂന്നാം തവണയാണ് ലക്ഷ്മി നാരായൺ അയ്യപ്പ ദർശനത്തിന് ശബരിമലയിൽ എത്തുന്നത്. അത് അത്ര വലിയ കാര്യമല്ല. എന്നാൽ ഇത്തവണത്തെ യാത്രക്ക് ഒരു പ്രത്യേകതയുണ്ട്. കുതിര വണ്ടിയിലാണ് ഇത്രയും ദൂരം താണ്ടി പമ്പയിലേക്ക് എത്തുന്നത്. മനസ്സിൽ അയ്യപ്പ ചിന്ത മാത്രമുള്ള…

സന്നിധാനത്തെ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്

സന്നിധാനത്തെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. ഭക്തജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പതിവ് പരിശോധനകള്‍ക്ക് പുറമെ പ്രത്യേക പരിശോധനകൂടി ആരംഭിച്ചിരിക്കുന്നത്. ഹോട്ടലുകളിലെയും മറ്റ് ഭക്ഷണശാലകളിലെയും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും അമിത വില ഈടാക്കുന്നത് തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം. പഴകിയ…

ശബരിമലയെ ശുചിയായി കാത്തുസൂക്ഷിച്ച് വിശുദ്ധിസേന

ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത് 1000 വിശുദ്ധി സേനാംഗങ്ങളെ വിശുദ്ധി സേനയ്ക്ക് നേതൃത്വം നല്‍കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളാണ്. ശബരിമല സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട…